IndiaKeralaLatest

തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടിയ 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 70കാരി

“Manju”

പട്ടണത്തറ : കൊവിഡ് രണ്ടാംതരംഗം ഓരോരുത്തരിലും ആശങ്ക പരക്കുമ്പോഴും മാനവികതയുടെ ചില നല്ല മാതൃകകൾ കേരളത്തിന് പകരുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. കഴിഞ്ഞ മുതൽ സോഷ്യൽ മീഡിയയിലെ താരം ചേർത്തലയ്ക്കടുത്തുള്ള പട്ടണക്കാട് മാപ്പിളത്തറ വീട്ടിൽ കാർത്ത്യായനി അമ്മയാണ് .
തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടിയ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൊണ്ടാണ് കാർത്ത്യായനി നാടിനാകെ പ്രതീക്ഷ നൽകുന്നത്. ഒരു നിർധന കുടുംഗത്തിലെ അംഗമായ എഴുപതുകാരിയായ കാർത്ത്യായനി തൊഴിലുറപ്പ് ജോലികൾക്കുപോയാണ് കുടംബം പോറ്റുന്നത്.
പ്രതിസന്ധി കാലത്ത് നാടിനെ സഹായിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന തിരിച്ചറിവിലാണ് ഇവർ മിച്ചം പിടിച്ച സ്വന്തം സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചത്. കാർത്ത്യായനിയിൽ നിന്നും ചേർത്തല തഹസീൽദാർ പിജി രാജേന്ദ്രബാബുവാണ് തുക ഏറ്റുവാങ്ങിയത്. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡറക്ടർ കാർത്ത്യായിനിയ്ക്ക് അഭിനന്ദനമർപ്പിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് വിഷയം ചർച്ചയായത്.

Related Articles

Check Also
Close
Back to top button