KannurKeralaLatest

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കൂടുതല്‍ വെളുപ്പെടുത്തലുമായി വ്യോമയാന വിദഗ്ദര്‍

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം : കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളുപ്പെടുത്തലുമായി ഡിജിസിഎ സംഘം. അപകടത്തില്‍പ്പെട്ട വിമാനം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. അപകടത്തില്‍പ്പെട്ട വിമാനം ലാന്‍ഡിംഗ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചിരുന്നതായി കോക്പീറ്റ് ചിത്രങ്ങള്‍ പരിശോധിച്ചതിലൂടെ മനസിലായി. റണ്‍വേയില്‍ നിന്ന് ഏറെ ദൂരം മുന്നോട്ട് പോയി നിലംതൊട്ടതിനാല്‍ വേഗത നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം. തീപിടിത്തം ഒഴിവാക്കാന്‍ എഞ്ചിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലയെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിലെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ലിവറിന്റെ സ്ഥാനം ഓഫ് സ്ഥാനത്തല്ല. വിമാനം താഴെ വീണ് പിളര്‍ന്നതോടെ തനിയെ എഞ്ചിന്‍ ഓഫായി പോയ താവാമെന്നാണ് കരുതുന്നതെന്നും വ്യോമയാന വിദഗ്ദര്‍ പറയുന്നു.

അപകടത്തില്‍പ്പെട്ട വിമാനത്തിന് ലാന്‍ഡിംഗ് സമയത്ത് വേഗത കൂടിയിരുന്നതായാണ് മറ്റൊരു കണ്ടെത്തല്‍. പൊലീസ് എഫ്‌ഐആറിലും ഇത് തന്നെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഡിജിസിഎ എയര്‍പോര്‍ട്ട് അതോറിറ്റി എയര്‍ ഇന്ത്യ സംഘങ്ങള്‍ സംയുക്തമായാണ് വിമാനം പരിശോധിച്ചത്.

Related Articles

Back to top button