KeralaLatest

33 സ്വകാര്യ ബസുകളെപ്പൂട്ടി – എം.വി.ഡി

“Manju”

കൊല്ലം: സ്വകാര്യ ബസുകളുടെ നിരത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, തെറ്റായ ഓവര്‍ടേക്കിംഗ്, റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് നടപടി. നഗരപരിധിയിലെ ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, കൊല്ലം ട്രാഫിക് എന്നീ സ്റ്റേഷന്‍ പരിധിയിലായിരുന്നു പരിശോധന. വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയില്‍ എഴുപത്തിയേഴ് ബസുകളാണ് പരിശോധിച്ചത്. കപ്പിത്താന്‍ ജംഗ്ഷന്‍, മുളങ്കാടകം, കച്ചേരിമുക്ക്, ചിന്നക്കട ബസ്‌ബേ എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും വിവിധ റൂട്ടുകള്‍ കേന്ദ്രീകരിച്ച്‌ കര്‍ശന പരിശോധന തുടരുമെന്നും പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് കമ്മിഷണര്‍ അറിയിച്ചു. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ യു. ബിജു, ബി.ഷെഫീക്ക്, ആര്‍. രതീഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍. സതീഷ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. റെജി,​ സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്യം, ഐ.ബി. ആര്യ, രാജശേഖരന്‍പിള്ള, ഷഹാലുദ്ദീന്‍, ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

Related Articles

Back to top button