InternationalLatest

‘ചൈനക്കെതിരെ സ്വയം പൊട്ടിത്തെറിച്ചതില്‍ മക്കള്‍ നിന്നെ ഓര്‍ത്ത് അഭിമാനിക്കും’: കറാച്ചിയിലെ ചാവേറിന്റെ ഭര്‍ത്താവ്

“Manju”

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചി സര്‍വ്വകലാശാലയില്‍ ചാവേര്‍ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് നാടിനും കുടുംബത്തിനും അഭിമാനമാണെന്ന് ഭര്‍ത്താവ്.
‘നിന്റെ നിസ്വാര്‍ത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കിയെങ്കിലും, ഞാന്‍ ഇന്ന് അഭിമാനം കൊള്ളുന്നു. മഹ്‌രോച്ചും, മീര്‍ ഹസ്സനും നല്ലവരായി വളരും. അമ്മയുടെ ചെയ്തിയില്‍ അവര്‍ എക്കാലവും അഭിമാനം കൊള്ളും. നീ മേലും ഒരു അവിഭാജ്യ ഘടകമായി ഞങ്ങളുടെ ജീവിതത്തില്‍ തുടരും’ എന്ന് ഹബീതന്‍ ബാഷിര്‍ ബലൂച് പറയുന്നു.
സംഭവ ശേഷം, ട്വിറ്ററിലൂടെയാണ് ഭര്‍ത്താവ് ഹബീതന്‍ ബാഷിര്‍ ബലൂച് സന്തോഷ പ്രകടനവുമായി രംഗത്ത് വന്നത്. ഇയാളുടെ പ്രതികരണം പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാസമ്ബന്നയാണ് പൊട്ടിത്തെറിച്ച ഷാരി എന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സുവോളജിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഷാരി എംഫിലിനായി പരിശ്രമിക്കുകയാണ്. പ്രദേശത്തെ ഒരു സെക്കന്ററി സ്‌കൂളില്‍ അധ്യാപികയുമാണ്.
ഇന്നലെയാണ്, കറാച്ചി സര്‍വ്വകലാശാലയ്‌ക്ക് മുന്‍പില്‍ ഷാരി ബലൂച് ചാവേര്‍ ആയി പൊട്ടിത്തെറിച്ചത്. ബലൂച് ലിബറേഷന്‍ ആര്‍മി സംഘത്തിലെ അംഗമാണ് ഷാരി. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേര്‍ ആണ് ഷാരിയെന്നാണ് ആര്‍മി പറഞ്ഞത്. ചാവേര്‍ ആയി ഇവര്‍ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Check Also
Close
Back to top button