KeralaLatest

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,680 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ചിട്ടുണ്ട്. 4,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

ഇന്നലെ 400 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ധിച്ചത്. പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ച സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button