LatestThiruvananthapuram

സിംഗപ്പൂര്‍ ഉപഗ്രഹത്തിന് പിന്നില്‍ മലയാളി യുവാവ്

“Manju”

തിരുവനന്തപുരം: സിംഗപ്പൂരിന്റെ എസ് ക്യൂബ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി ഡോ.അമല്‍ ചന്ദ്രന് അത് അഭിമാന മുഹൂര്‍ത്തം. സിംഗപ്പൂരിലെ നന്യാംഗ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (എന്‍.ടി.യു) വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഈ ഉപഗ്രഹത്തിന്റെ മേല്‍നോട്ടം അമല്‍ ചന്ദ്രനായിരുന്നു.

വിക്ഷേപണത്തിന് മുന്നോടിയായി അദ്ദേഹം ഇന്നലെ ശ്രീഹരിക്കോട്ടയില്‍ എത്തി. സ്‌റ്റുഡന്റ് സാറ്റലൈറ്റ് സീരീസ് അഥവാ എസ് ക്യൂബ് എന്നാണ് ദൗത്യത്തിന് പേര്. രണ്ട് കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഇന്ന് വൈകിട്ട് 6.02നാണ് വിക്ഷേപണം. 25 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ചു. ഇതുള്‍പ്പെടെ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇന്ന് പി. എസ്. എല്‍. വിസി 53 റോക്കറ്റില്‍ വിക്ഷേപിക്കുന്നത്. . എസ്. ആര്‍. ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്.

ഏറോ സ്പേസ് എന്‍ജിനീയറായ അമല്‍ ചന്ദ്രന്‍ നന്യാംഗ് യൂണിവേഴ്‌സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്‌ടറാണ്. ‘അമേരിക്കയെപോലെ ഇന്ത്യയും ഉപഗ്രഹ വിക്ഷേപണ വിപണി സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കും. ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌കിനെയും ജെഫ് ബസോസിനെയും പോലെ ബഹിരാകാശ ഗവേഷണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയിലെ വ്യവസായികളും മുന്നോട്ടുവരുമെന്നും അമല്‍ ചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ (സി..ടി) നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ അമല്‍ ചന്ദ്രന് ഗവേഷണത്തിലേക്ക് കടന്നപ്പോഴാണ് ഉപഗ്രഹങ്ങള്‍ ഹരമായത്. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനാണ്. സിംഗപ്പൂരിലെ നന്യാംഗില്‍ നാനോ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണ ചുമതലയും ഇതോടൊപ്പം നിര്‍വഹിക്കുന്നു.

ബഹിരാകാശ ഗവേഷണത്തില്‍ കരിയര്‍ ലക്ഷ്യമിടുന്നവര്‍ക്ക് ഐ..എസ്.ടി മികച്ച ചോയിസ് ആണ്. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ബഹിരാകാശ പഠന കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ഈ രംഗത്ത് ഉന്നത പഠനത്തിന് അവസരങ്ങളുണ്ട്.

 

 

Related Articles

Back to top button