KeralaLatest

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്‌ആര്‍ടിസി ഷെഡ്യൂള്‍ സര്‍വീസ് ആരംഭിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഷെഡ്യൂള്‍ സര്‍വീസ് ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍വന്ന സാഹചര്യത്തിലാണിത്. 54 സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെയാണ് സര്‍വീസ് നടത്തുന്നത്. ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍, പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്.

തിരുവനന്തപുരം സോണില്‍ 17 ഷെഡ്യൂളും, (ജില്ല തിരിച്ച്‌: തിരുവനന്തപും- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണില്‍ 30 ഷെഡ്യൂളും ( ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശ്ശൂര്‍- 9) , കോഴിക്കോട് സോണില്‍ 7 ( കോഴിക്കോട്- 1, വയനാട്- 6) സര്‍വീസുകളുമാണ് നടത്തുന്നത്.

Related Articles

Back to top button