IndiaLatest

ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി

“Manju”

ഡല്‍ഹി ; കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇനിയുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ഇവിടെ വെച്ചാകും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും, നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ബയോ ബബിളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിലാണ് ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മത്സരങ്ങള്‍ തുടരുമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
കോവിഡ് വ്യാപനത്തിനിടയില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്കും അദ്ദേഹം മറുപടി നല്‍കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലുള്ള ടൂര്‍ണമെന്റ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button