KeralaLatestThiruvananthapuram

സ്വര്‍ണവിലയില്‍ നേരിയ കുറവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,485 രൂപയുമായി. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 160 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായിരുന്നു ഇന്നലെ വില. ഗ്രാമിന് 20 രൂപ കൂടി 4495 രൂപയുമായിരുന്നു വില.

ഒക്ടോബര്‍ 26 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്. ഞായറാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. 34,720 രൂപയായിരുന്നു ഒന്നാം തീയതിയിലെ വില.

Related Articles

Back to top button