InternationalLatest

ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സൗദി അറേബ്യ

“Manju”

റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സൗദി അറേബ്യ. ന്യൂഡല്‍ഹിയിലെ സൗദി അറേബ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളോട് പ്രതികരിക്കാന്‍ ഈ ദുഷ്‌കരമായ വേളയില്‍ സൗദി അറേബ്യ ഇന്ത്യയുമായി ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നുവെന്ന് എംബസിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ആരോഗ്യ സഹകരണം, മനുഷ്യജീവിതം സംരക്ഷിക്കല്‍, മഹാമാരിക്കെതിരെ പ്രതിരോധം വളര്‍ത്തുക എന്നിവയാണ് തങ്ങളുടെ ശ്രദ്ധേയമായ ബന്ധങ്ങളുടെ പ്രധാന വശങ്ങള്‍. പതിറ്റാണ്ടുകളുടെ സഹകരണവും സൗഹൃദവും വളര്‍ത്തിയെടുത്തതിലൂടെ ഞങ്ങള്‍ ഇന്ത്യയിലെ സഹോദരീസഹോദരന്മാര്‍ക്കൊപ്പം നില്‍ക്കുന്നു, ഈ പ്രതിസന്ധിയില്‍ നിന്ന് അവര്‍ കൂടുതല്‍ ശക്തരാകുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു- പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുകയും അവ ഇന്ത്യന്‍ ആരോഗ്യ മേഖലയെ ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് സൗദി മിഷന്റെ പ്രസ്താവന.
ഏപ്രില്‍ 26 ന് യൂറോപ്യന്‍ യൂനിയന്‍, യു.കെ, അമേരിക്ക എന്നിവരോടൊപ്പം ചേര്‍ന്ന് സൗദി അറേബ്യ ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു.

കോവിഡ് കേസുകളില്‍ അഭൂതപൂര്‍വമായ കുതിച്ചുചാട്ടമുണ്ടാവുകയും ഇന്ത്യയില്‍ ഓക്സിജന്‍ ലഭ്യത കുറവാകുകയും ചെയ്തപ്പോള്‍ സൗദി അറേബ്യ 80 മെട്രിക് ടണ്‍ ദ്രാവക ഓക്സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായും സഹകരിച്ചാണ് ഇതിന്റെ വിതരണ കയറ്റുമതി നടത്തിയതെന്നും സൗദി എംബസി പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.

Related Articles

Back to top button