KeralaLatest

വിവാദ ഭൂമിയിടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍

“Manju”

ശ്രീജ.എസ്

ഇടപ്പള്ളിയിലെ വിവാദ ഭൂമിയിടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഭൂമാഫിയകള്‍ക്ക് വേണ്ടിയുള്ള അധോലാക ഇടപാടാണ് അവിടെ നടന്നത്. നിയമ വിരുദ്ധമായ കറന്‍സി കൈമാറ്റത്തിനാണ് പി.ടി. തോമസ് എംഎല്‍എ കൂട്ട് നിന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

ഇടപ്പള്ളിയില്‍ കുടികിടപ്പുകാരായ കുടുംബത്തിന്റെ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് അനധികൃതമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. പിടി തോമസ് എംഎല്‍എ പൊതുജീവിതത്തെ അധോലോകമാക്കി മാറ്റിയെന്ന് എ വിജയരാഘവന്‍ ആരോപിച്ചു. കള്ളപ്പണ ഇടപാട് ആരോപണം ഉയര്‍ത്തി കൊണ്ടുവരനാണ് സിപിഐഎം ശ്രമമെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല.

Related Articles

Back to top button