IndiaLatest

ജയിലില്‍ ഇനി പുരുഷന്മാര്‍ക്ക് ടീഷര്‍ട്ടും ബര്‍മുഡയും, സ്ത്രീകള്‍ക്ക് ചുരിദാര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ വേഷം മാറ്റാന്‍ തീരുമാനം. പുരുഷന്മാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയുമാണ് ഇനി വേഷം. സ്ത്രീകള്‍ക്ക് ചുരിദാര്‍ ജയില്‍ വേഷമാക്കാനും ധാരണയായി. ജയിലില്‍ മുണ്ട് ഉപയോഗിച്ചുളള തൂങ്ങിമരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ ഒരു തടവുകാരന്‍ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് ആണ് തടവുകാരുടെ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും ആക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.

സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുകയെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. വേഷം ഏത് നിറത്തിലായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആദ്യ ഘട്ടമായി കോഴിക്കോട് സബ് ജയിലിലാകും വേഷം മാറുക.

200 പുരുഷന്മാരും 15 സ്ത്രീകളുമാണ് കോഴിക്കോട് സബ് ജയിലില്‍ തടവുകാരായി ഉളളത്. വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുളള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് രണ്ട് ജോഡി വസ്‌ത്രം നല്‍കാനാണ് ധാരണയായിരിക്കുന്നത്.

Related Articles

Check Also
Close
Back to top button