IndiaKeralaLatest

ഗാന്ധി പ്രതിമ അക്രമികള്‍ തകര്‍ത്തു

“Manju”

 

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അക്രമികള്‍ തകര്‍ത്തു. കാലിഫോര്‍ണിയയെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വിദ്വേഷ കുറ്റകൃത്യമാണ് ഇതെന്ന് യുഎസ്സിലെ ഇന്ത്യന്‍ വംശജര്‍ ആരോപിച്ചു. ആറടി നീളമുള്ള പ്രതിമയാണിത്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ പാര്‍ക്കിലാണ് ഈ പ്രതിമ സ്ഥാപിച്ചിരുന്നത്. ഈ പ്രതിമയും കാലും തലയുമെല്ലാം വെട്ടിമാറ്റിയ നിലയിലായിരുന്നു.
പാര്‍ക്കിലെ ജീവനക്കാരന്‍ ജനുവരി 27ന് രാവിലെയാണ് പ്രതിമ തകര്‍ത്തത് കണ്ടെത്തിയത്. അതേസമയം പ്രതിമ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഇതൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കും. അതേസമയം എന്നാണ് പ്രതിമ തകര്‍ത്തതെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്താണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പിന്നിലെ കാരണമെന്നും വ്യക്തമല്ല. ഡേവിസ് സിറ്റിയിലെ വലിയൊരു ജനവിഭാഗത്തിന് ഈ പ്രതിമ ഒരു സാംസ്‌കാരിക ഐക്കണാണ്. അതുകൊണ്ട് പോലീസ് വളരെ ഗൗരവത്തോടെയാണ് ഈ കേസ് അന്വേഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഡേവിഡ് നഗരത്തിന് സംഭാവന ചെയ്തതാണ് ഗാന്ധിയുടെ പ്രതിമ. നാല് വര്‍ഷം മുമ്ബാണ് സിറ്റി കൗണ്‍സില്‍ ഈ പ്രതിമ പാര്‍ക്കില്‍ സ്ഥാപിക്കുന്നത്. ഗാന്ധി വിരുദ്ധരും, ഇന്ത്യാ വിരുദ്ധ പ്രക്ഷോഭകരും അന്ന് ശക്തമായി ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു

Related Articles

Back to top button