ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന് വിചിത്ര പരിഹാര മാര്‍ഗം നിര്‍ദേശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്നാണ് മന്ത്രിയുടെ അവകാശവാദം. കൊക്കോ 70 ശതമാനം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ശരീരത്തിന് ധാരാളമായി പ്രതിരോധ ശേഷി കൈവരുകയും കൂടാതെ സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആരോഗ്യരംഗത്തെ പ്രുമഖര്‍ അടക്കം ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തി. പൊതുജനാരോഗ്യ ഗവേഷകരും തെളിവുകള്‍ ഹാജരാക്കാന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ അവകാശവാദത്തിെന്റ “കോവിഡ് പശ്ചാത്തലത്തിലുള്ള തെളിവുകള്‍ എവിടെ?” എന്ന് ചോദിച്ചാണ് ബയോഎത്തിക്സ് ഗവേഷകനായ ആനന്ദ് ഭാന്‍ എത്തിയത്.
സമൂഹമാധ്യമങ്ങളിലും മന്ത്രിയുടെ ചോക്ലേറ്റ് ചികിത്സക്ക് തെളിവ് ആവശ്യപ്പെടുന്നത് നിരവധിപേരാണ്. മന്ത്രി എന്ന നിലക്ക് തെളിവുകള്‍ നിരത്തി സംസാരികണമെന്നും ചിലര്‍ പറഞ്ഞു. നമ്മുടെ സമൂഹത്തിലെ എത്ര ആളുകള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് വാങ്ങി കഴിക്കാനുള്ള സാഹചര്യമുണ്ടെന്നായിരുന്നു കമന്റുകളിലൂടെ മറ്റുചിലര്‍ ചോദിച്ചത്. ഇനി റേഷന്‍ കടകള്‍ വഴി ചോക്ലേറ്റ് വിതരണവും തുടങ്ങുമോ എന്നായിരുന്നു ചിലരുടെ ചോദ്യം.