IndiaLatest

ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി 23ന് തുറക്കും

“Manju”

ന്യൂഡല്‍ഹി: കൊറോണ വ്യാപനം രണ്ടര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തി വീണ്ടും തുറക്കുന്നു. അസമില്‍ സംദ്രൂപ് ജോങ്ഖര്‍, ഗെലെഫു എന്നിവിടങ്ങളിലെ അതിര്‍ത്തികളാണ് സെപ്തംബര്‍ 23 മുതല്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്.

ഭൂട്ടാന്‍ സര്‍ക്കാരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തി തുറക്കാനും സന്ദര്‍ശകര്‍ക്ക് നല്ല അനുഭവം ഒരുക്കാനും തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തികളില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ സൗഹൃദം മെച്ചപ്പെടുത്താനും വ്യക്തിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇതുവഴി കഴിയുമെന്നും ഇവര്‍ പറയുന്നു.

2019ലാണ് ഇന്ത്യഭൂട്ടാന്‍ രാജ്യങ്ങള്‍ക്കിടയിലെ അന്താരാഷ്‌ട്ര ഗേറ്റ് അടക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്നായിരുന്നു നീക്കം. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

 

Related Articles

Back to top button