IndiaKeralaLatest

ബാലസദനത്തില്‍ 22 കുട്ടികള്‍ക്കും 6 ജീവനക്കാര്‍ക്കും കൊവിഡ്

“Manju”

 

മഥുര: യുപിയിലെ മഥുരയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ബാലസദനത്തില്‍ 22 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

ബാലസദനത്തില്‍ ആകെ 42 കുട്ടികളാണ് ഉളളത്. വെളളിയാഴ്ച ഇവിടെ റാന്‍ഡം പരിശോധന നടത്തിയിരുന്നു.

രോഗബാധിതരായ കുട്ടികള്‍ മുഴുവന്‍ ആറിനും 10നും ഇടയില്‍ പ്രായമുള്ളവരാണ്. രോഗം ബാധിച്ചവരെ മറ്റുള്ളവരില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

ഓരോ 15 ദിവസം കൂടുമ്ബോഴും അന്തേവാസികളുടെ റാന്‍ഡം കൊവിഡ് പരിശോധന നടത്താറുണ്ട്. അങ്ങനെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കാര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല.

 

Related Articles

Back to top button