IndiaKeralaLatest

ഓക്‌സിജന്‍ ടാങ്കര്‍ എത്താന്‍ വൈകി; തിരുപ്പതിയില്‍ 11 പേർ മരിച്ചു

“Manju”

തിരുപ്പതി: ഓക്‌സിജന്‍ വിതരണം കുറച്ച്‌ നേരത്തേക്ക് തടസപ്പെട്ടതിനെ തുടര്‍ന്ന് 11ഓലം രോഗികള്‍ മരണപ്പെട്ടു. തിരുപ്പതിയിലെ എസ് വി ആര്‍ റുയിഅ ആശിൃുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഒക്‌സിജന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് അഞ്ചോളം രോഗികളുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് ആശുപത്രിയിലേക്ക് വരുന്ന ഓക്‌സിജന്‍ ടാങ്കര്‍ വൈകിയെത്തുകയായിരുന്നെന്ന് ചിറ്റൂര്‍ ജില്ലാ കളക്ടര്‍ ഹരിനാരായണന്‍ പറഞ്ഞു. ഇതിനിടയില്‍ ഐസിയുവില്‍ വെന്റിലേറ്ററിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ അധികൃതര്‍ ബള്‍ക്ക് സിലിണ്ടറുകള്‍ ഉപയോഗിച്ചു.
രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. ഓക്‌സിജന്‍ വിതരണം മുടങ്ങിയതോടെ വെന്റി്‌ലേറ്ററിലായിരുന്ന 11ഓളം രോഗുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അഞ്ച് മിനിറ്റിമനുള്ളിലാണ് മരണം സംഭവിച്ചത്. ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിയതിന് പിന്നാലെ സ്ഥിതിഗതികള്‍ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് 30 ഓളം ഡോക്ടര്‍മാര്‍ മറ്റ് രോഗികളോടൊപ്പമുണ്ടെന്നും കളക്ടര്‍ പറയുന്നു.
സംഭവിത്തിന് പിന്നാലെ കളക്ടര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടെന്നും ഉറപ്പ് വരുത്തി. അധിക ഓക്‌സിജന്‍ വിതരണത്തിനായി മറ്റൊരു ടാങ്കര്‍ രാവിലെ ആശുപത്രിയില്‍ എത്തും. ഇപ്പോള്‍ ആശുപത്രിയില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button