IndiaKeralaLatest

കോവിഡിനെ പരിഹസിച്ച ടാന്‍സാനിയന്‍ പ്രസിഡന്റ് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്

“Manju”

കോവിഡിന്റെ സങ്കീര്‍ണതയെ അവഗണിക്കുകയും മാസ്‌ക് ധരിക്കല്‍ പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുച്ഛിക്കുകയും ചെയ്ത ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയതിനെ തുടര്‍ന്ന് ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്.

ടാന്‍സാനിയന്‍ പ്രതിപക്ഷ നേതാവ് ടുണ്ടു ലിസ്സുവാണ് ആരോപണവുമായി രംഗത്തെത്തിയത്. കെനിയയിലെ നെയ്റോബിയില്‍ ചികിത്സയിലായിരുന്ന ജോണ്‍ മഗുഫുളിയെ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിച്ചതായുള്ള വിവരം തന്‍റെ പക്കലുണ്ടെന്ന് ലിസ്സു അവകാശപ്പെടുന്നു.

അതേസമയം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുമ്ബോഴും ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇന്ത്യയോ ടാനസാനിയയോ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കോവിഡ് പുല്ലാണെന്നും മാസ്ക്ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലെന്നും ജോണ്‍ മഗുഫുളി പറഞ്ഞത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കോവിഡ് അതിതീവ്രമായിരുന്ന സമയത്താണ് ടാന്‍സാനിയന്‍ പ്രസിഡന്‍റ് ഈ വിവാദ പ്രസ്താവന നടത്തിയത്. ഫെബ്രുവരി 27ന് ശേഷം ജോണ്‍ മഗുഫുളി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ടാന്‍സാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു.

Related Articles

Back to top button