KeralaLatest

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്ത് ഇറക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ ഗുണമേന്മാ സമിതി തീരുമാനം അറിയിക്കുകയുണ്ടായി. 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

ജനുവരിയില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍ക്കുന്നതായിരിക്കും. സ്‌കൂള്‍ തലത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ നടത്താനാണ് വിദ്യാഭ്യാസ ഗുണമേന്മാ സമിതിയോഗത്തിന്റെ പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച്‌ വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്...ആര്‍.ടിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

10, 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ് . വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനപിന്തുണയും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗും നല്‍കുന്നതിനുള്ള നടപടികള്‍ ഒരുക്കുന്നതാണ്.

Related Articles

Back to top button