KeralaLatest

കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ സ്പീ​ക്ക​ര്‍

“Manju”

തി​രൂ​ര​ങ്ങാ​ടി: കു​ട്ടി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ സ്പീ​ക്ക​ര്‍ എം.​ബി. ര​ജേ​ഷ്.
പ​രാ​തി കേ​ട്ട സ്പീ​ക്ക​ര്‍ ഉ​ട​ന​ടി ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് കു​ട്ടി​ക​ള്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി. പ്ര​ശ്​​ന​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന സി.​പി.​എം തി​രൂ​ര​ങ്ങാ​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​ഡ്വ. സി. ​ഇ​ബ്രാ​ഹിം കു​ട്ടി​യോ​ട് സ്പീ​ക്ക​ര്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. ന​ട​പ​ടി വേ​ഗ​ത്തി​ലാ​യി​ല്ലെ​ങ്കി​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും സ്പീ​ക്ക​ര്‍ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു.
സ്പീ​ക്ക​ര്‍ പോ​യ ഉ​ട​ന്‍ അ​ഡ്വ. സി. ​ഇ​ബ്രാ​ഹിം​കു​ട്ടി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. ഇ​തേ തു​ട​ര്‍​ന്നാ​ണ് തി​രൂ​ര​ങ്ങാ​ടി ഈ​സ്​​റ്റ്​ ബ​സാ​റി​ലെ തു​രു​മ്ബെ​ടു​ത്ത ആ​റ്​ വൈ​ദ്യു​തി പോ​സ്​​റ്റു​ക​ള്‍ മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
പോ​സ്​​റ്റു​ക​ള്‍ മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​വും ആ​രം​ഭി​ച്ചു. കു​ഞ്ഞു​ങ്ങ​ളു​ടെ പ​രാ​തി സ്പീ​ക്ക​ര്‍ വ​ള​രെ ഗൗ​ര​വ​ത്തി​ല്‍ പ​രി​ഗ​ണി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Related Articles

Back to top button