IndiaLatest

ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കും

“Manju”

സൂറിച്ച്: 2022 ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കും. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഇക്കാര്യം സ്ഥിരീകരിച്ചു. നവംബര്‍ 20 ന് ലോകകപ്പില്‍ പന്തുരുളും. ആദ്യം 21 ന് തുടങ്ങാനായിരുന്നു തീരുമാനിച്ചത്.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിന് കളിക്കാന്‍ അവസരമൊരുക്കുന്നതിനുവേണ്ടിയാണ് മത്സരക്രമം മാറ്റിയത്. നേരത്തേ തീരുമാനിച്ച പ്രകാരം ഗ്രൂപ്പ് എ യിലെ നെതര്‍ലന്‍ഡ്സ്സെനഗല്‍ പോരാട്ടമായിരുന്നു ഉദ്ഘാടന മത്സരം. എന്നാല്‍ പുതുക്കിയ തീയ്യതി അനുസരിച്ച് ഈ മത്സരത്തിന് പകരം ആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടും. എന്നാല്‍ ഫൈനലടക്കമുള്ള മറ്റുമത്സരങ്ങള്‍ക്ക് മാറ്റമില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ഫൈനല്‍ ഡിസംബര്‍ 18 ന് തന്നെ നടക്കും.

കഴിഞ്ഞ നാല് ലോകകപ്പിലും ആതിഥേയരായ ടീമാണ് ആദ്യ മത്സരം കളിച്ചത്. ഇത്തവണ അതിന് മാറ്റമുണ്ടായി. അതുകൊണ്ടാണ് ടൂര്‍ണമെന്റ് ഒരുദിവസം മുന്‍പ് ആരംഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2002-ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടന മത്സരം കളിച്ചത്. അന്ന് ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ സെനഗല്‍ അട്ടിമറിച്ചു.

Related Articles

Back to top button