IndiaLatest

ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കോവിഡ്

“Manju”

സിന്ധുമോൾ. ആർ

സിംല : ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഒരാളൊഴികെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ലാഹോള്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ ഭൂഷണ്‍ താക്കൂര്‍ എന്ന 52 കാരന്റെ പരിശോധനാ ഫലം മാത്രമാണ് നെഗറ്റീവായത്.

ഇദ്ദേഹത്തിന്റെ വീട്ടില്‍ അഞ്ച് പേര്‍ക്ക് കോവിഡ് പൊസിറ്റീവായി. ഗ്രാമത്തിലെ 42 പേരില്‍ നടത്തിയ പരിശോധനയില്‍ 41 പേരും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രാമവാസികള്‍ മതപരമായ ചടങ്ങിനായി അടുത്തിടെ ഒത്തുകൂടിയതാണ് സ്ഥിതി രൂക്ഷമാകാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

താന്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും, അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിരുന്നുവെന്നും ഭൂഷണ്‍ താക്കൂര്‍ പറഞ്ഞു. സാനിറ്റൈസര്‍, മാസ്‌ക് ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ പാലിച്ചിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി.

ഹിമാചലില്‍ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ലാഹോള്‍ ആന്‍ഡ് സ്പിറ്റി. ജില്ലയില്‍ 856 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശില്‍ 32,197 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 488 പേര്‍ സംസ്ഥാനത്ത് ഇതിനോടകം കോവിഡ് ബാധിച്ച്‌ മരിച്ചു.

Related Articles

Back to top button