India

മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് അവസാനം വരെ

“Manju”

മുംബൈ: കൊറോണ പ്രതിരോധത്തിനായി മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് അവസാനം വരെ നീട്ടാൻ ധാരണ. ഈ മാസം 15-ാം തീയതി വരെ നിശ്ചയിച്ചിരുന്ന ലോക്ഡൗണാണ് അടുത്ത 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയുടെ സുപ്രധാന നഗരങ്ങളായ മുംബൈയും പൂനെയുമടക്കം കൊറോണ വ്യാപനത്തില്‍ നിയന്ത്രണത്തിലേക്ക് എത്താത്ത സാഹചര്യം കണക്കിലെടുത്താണ് നടപടി.

നിലവിലെ കൊറോണ വ്യാപനതോതില്‍ അല്‍പ്പം ശമനം ഉണ്ടെങ്കിലും രോഗികള്‍ സുഖപ്പെടുന്നതിനെടുക്കുന്ന കാലതാമസവും ഗുരുതരരോഗ ബാധിതര്‍ ആശുപത്രികളില്‍ നിറഞ്ഞതിനാലും പൊതുജനത്തെ കര്‍ശനമായി രണ്ടാഴ്ചകൂടി നിയന്ത്രിക്കാനാണ് തീരുമാനം.

മഹാരാഷ്ട്രയിലെ 12 ജില്ലകളില്‍ രോഗബാധ കുറയുന്നതായാണ് ഒരാഴ്ചയായി കാണുന്നത്. എന്നാല്‍ മൂന്നില്‍ രണ്ടു ജില്ലകളിലും സ്ഥിതി മറിച്ചാണ്. ചെറിയ ഒരു ഇളവ് നല്‍കിയാല്‍ പോലും രോഗബാധിതര്‍ കുതിച്ചുയരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പേ അറിയിച്ചു.

Related Articles

Back to top button