IndiaLatest

അചിന്ത ഷീലിയെ അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

“Manju”

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്കായി ആറാം മെഡല്‍ കരസ്ഥമാക്കിയ ഭാരോദ്വഹനതാരം അചിന്ത ഷീലിയെ അഭിനന്ദിച്ച്‌ രാഷ്‌ട്രപതി ദ്രൗുപദി മുര്‍മു. സ്വര്‍ണ്ണ മെഡലിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ അചിന്തയ്‌ക്ക് അഭിനന്ദനങ്ങള്‍.

പരാജയങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് വിജയത്തിലെത്താന്‍ കഴിഞ്ഞ അചിന്തയുടെ വിജയത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് ട്വിറ്ററിലൂടെയാണ് ആശംസ അറിയിച്ചത്. പുരുഷന്‍മാരുടെ 73 കിലോ ഭാരോദ്വഹനത്തില്‍ 313 കിലോ ഭാരം ഉയര്‍ത്തിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. 143 കിലോയാണ് അവസാന ഘട്ടത്തില്‍ ഉയര്‍ത്തിയത്. ഇതോടെ റെക്കോര്‍ഡ് പിറക്കുകയായിരുന്നു. മെഡല്‍ ലഭിച്ചതില്‍ വളരെ സന്തോഷമെന്നും തന്റെ വിജയം സഹോദരനും പരിശീലകര്‍ക്കും സമര്‍പ്പിക്കുന്നതായും അചിന്ത പറഞ്ഞു. അടുത്ത ലക്ഷ്യം ഒളിംപിക്‌സാണെന്നും പരിശീലനം ഉടനെ തുടങ്ങുമെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീലിയ്‌ക്ക് ആശംസകളുമായി എത്തിയിരുന്നു. സിനിമകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഷീലിയ്‌ക്ക് പരിശീലന തിരക്കുകളില്‍ അവ കാണാന്‍ കഴിഞ്ഞിരുന്നില്ല, എന്നാല്‍ ഇനി സ്വസ്ഥമായി സിനിമകള്‍ കാണാമെന്നും മോദി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഇന്ത്യന്‍ സംഘവുമായി സംവദിക്കുന്ന വീഡിയോയിലാണ് ഷീലിയ്‌ക്ക് ആശംസയുമായെത്തിയത്.

Related Articles

Check Also
Close
Back to top button