India

തമിഴ് നടൻ മാരൻ കൊറോണ ബാധിച്ച് മരിച്ചു

“Manju”

ചെന്നൈ : തമിഴ് നടൻ മാരൻ കൊറോണ ബാധിച്ച് മരിച്ചു. കൊറോണയെ തുടർന്ന് രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ചെങ്കൽപ്പേട്ട് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. 48 വയസായിരുന്നു.

ഗില്ലി, കുരുവി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാരന്റെ മരണം തമിഴ് സിനിമാ മേഖലയ്ക്ക് തന്നെ കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോമഡി റോളുകൾ കൂടാതെ വില്ലൻ റോളുകളിലും മാരൻ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

വിജയ് നായകനായെത്തിയ ഗില്ലി സിനിമയിലെ മാരന്റെ ആദിവാസി കഥാപാത്രം ശ്രദ്ധേയമാണ്. കൂടാതെ ബോസ് എങ്കിറ ബാസ്‌കരൻ, ഡിഷൂം, വേട്ടൈക്കാരൻ, കെജിഎഫ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button