IndiaLatest

ബാപ്പുവിനെ സ്മരിച്ച്‌ പ്രധാനമന്ത്രി

“Manju”

ഡല്‍ഹി ; മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാര്‍ഷികത്തില്‍ ബാപ്പുവിനെ സ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.

“ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് ശക്തി നല്‍കുന്നു”- മോദി ട്വീറ്റ് ചെയ്തു.

മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്‌ഥലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ ഇന്ന് പുഷ്‌പാര്‍ച്ചന നടത്തും.

Related Articles

Back to top button