IndiaKeralaLatest

ഗുജറാത്തില്‍ വീണ്ടും കോവിഡ് കെയര്‍ സെന്‍ററില്‍ തീ പിടുത്തം

“Manju”

ഗുജറാത്തിൽ വീണ്ടും കോവിഡ്​ കെയർ സെൻററിൽ തീ പിടുത്തം; 61 രോഗികളെ  രക്ഷപ്പെടുത്തി | Fire at Gujarat Covid care centre 61 patients shifted |  Madhyamam

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും കോവിഡ് കെയര്‍ സെന്‍ററില്‍ തീ പിടുത്തം. ഭാവ്നഗറിലെ കോവിഡ് സെന്‍റര്‍ ആക്കി മാറ്റിയ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 61 കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ടി.വിയിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.ഒരാഴ്ചക്കിടയില്‍ സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ തീ പിടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.കഴിഞ്ഞയാഴ്ച കോവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ വെന്തു മരിച്ചിരുന്നു.

Related Articles

Back to top button