LatestThiruvananthapuram

ദ​മ്പതി​ക​ള്‍ ആ​ത്മ​ഹ​ത്യ​ ചെയ്ത സം​ഭ​വം; വ​സ​ന്ത​യു​ടെ പ​ട്ട​യം വ്യാ​ജ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കും

“Manju”

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ത​ര്‍​ക്ക​ഭൂ​മി ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ദ​മ്ബ​തി​ക​ള്‍ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ അ​യ​ല്‍​ക്കാ​രി വ​സ​ന്ത​യു​ടെ പ​ട്ട​യം വ്യാ​ജ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കും. ഇ​തു സം​ബ​ന്ധി​ച്ചു നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​രോ​ട് ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി.
രാ​ജ​നെ​യും കു​ടും​ബ​ത്തെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​ന്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത് ഹൈ​ക്കോ​ട​തി അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് തൊ​ട്ടു മുമ്ബാ​ണ് എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണ് ക​ള​ക്ട​റു​ടെ ന​ട​പ​ടി. ഒ​ന്ന​ര മ​ണി​ക്കൂ​റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നു സ്റ്റേ ​ഉ​ത്ത​ര​വ് എ​ത്തു​ന്പോ​ഴേ​ക്കും ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു രാ​ജ​നും ഭാ​ര്യ​യും ആ​ശു​പ​ത്രി​യി​ലാ​യി.
രാ​ജ​നെ​യും കു​ടും​ബ​ത്തെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര പ്രി​ന്‍​സി​പ്പ​ല്‍ മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ഡി​സം​ബ​ര്‍ 22ന് ​ഉ​ച്ച​യോ​ടെ​യാ​ണ് പോ​ലീ​സ് ഉ​ള്‍​പ്പെ​ട്ട സം​ഘം ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ​ത്തി​യ​ത്. അ​ന്നു​ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ​യാ​ണ് ജ​സ്റ്റീ​സ് വി. ​ഷേ​ര്‍​സി​യു​ടെ ബെ​ഞ്ചി​ല്‍ അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച്‌ സ്റ്റേ ​ഉ​ത്ത​ര​വു ന​ല്‍​കി​യ​ത്.

Related Articles

Back to top button