മെയ് ഒന്നിനാണ് മുംബൈയിലെ ഡോ. മാര്‍ക്കസ് റാന്നിയും ഭാര്യ ഡോ. റെയ്നയും ആരംഭിച്ച ‘മെഡ്സ് ഫോര്‍ മോര്’ എന്ന സന്നദ്ധ ഗ്രൂപ്പാണ് മരുന്ന് ശേഖരണത്തിന് പിന്നില്‍.
വീടിന് തൊട്ടടുത്തുള്ള ഫ്ലാറ്റുകളിലെ ഏഴോ എട്ടോ ആളുകളെ ഉള്‍പ്പെടുത്തി ഒരു ടീം രൂപീകരിച്ചു. മരുന്നുകള്‍ വാങ്ങാന്‍ പുറത്തുപോകാന്‍ കഴിയാത്തവരെയും കോവിഡ് മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ആരംഭിച്ചത്. അതിെന്റ തുടര്‍ച്ചയാണ് മരുന്ന് ശേഖരണം. പത്തു ദിവസം കൊണ്ട് 20 കിലോഗ്രാം ഉപയോഗിക്കാത്ത മരുന്നുകളാണ് ശേഖരിച്ചത്. ഇത് നിരാലംബരായവര്‍ക്ക് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന ഒരാളുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് വന്നതോടെയാണ് ഇതിന് തുടക്കമിട്ടത്. കോവിഡ് മരുന്നുകള്‍ക്ക് വില കൂടിയതിനാല്‍ പലര്‍ക്കും താങ്ങാനാകാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ ആവശ്യംകഴിഞ്ഞവരോട് മരുന്നുകള്‍ സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു. മിക്കവരും തയാറായതായി ഡോ. റെയ്ന പറഞ്ഞു.
കോവിഡ് -19 രോഗികള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, ഇന്‍ഹേലറുകള്‍, വിറ്റാമിനുകള്‍, വേദന സംഹാരികള്‍,സ്റ്റിറോയ്ഡുകള്‍ തുടങ്ങി എല്ലാത്തരം ഉപയോഗിക്കാത്ത മരുന്നുകളും മെഡ്സ് ഫോര്‍ മോര് ശേഖരിക്കുന്നുണ്ട്. ഇതിനൊപ്പം പള്‍സ് ഓക്സിമീറ്റര്‍, തെര്‍മോമീറ്റര്‍ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങളും ഇവര്‍ സ്വീകരിക്കും.