IndiaLatest

പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും

“Manju”

ശ്രീജ.എസ്

കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചക്ക് മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ബി.ജെ.പി പ്രചാരണ പരിപാടികളും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കര്‍ഷകര്‍ യോഗം ചേരും.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 23,000 ഗ്രാമങ്ങളിലെ കര്‍ഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും കോണ്‍ഫറന്‍സ് നടക്കുക. കര്‍ഷകര്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

 

Related Articles

Back to top button