KeralaLatestThiruvananthapuram

പൊന്നുരുക്കി സമരം

“Manju”

ജ്യോതിനാഥ് കെ പി

വ്യത്യസ്തമായൊരു സമരവുമായി കെ പി സി സി ഒ ബി സി ഡിപ്പാർട്ട്മെന്‍റ്. ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിർത്തണമെന്നും പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം പിഎംജി തൊഴിൽ ഭവനുമുന്നിൽ പൊന്നുരുക്കി സമരം നടന്നു.

സമര പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ഉപാദ്ധ്യക്ഷൻ ടി ശരത്ചന്ദ്രപ്രസാദ് പൊന്നുരുക്കി ഉദ്ഘാടനം ചെയ്തു. ആഭരണ നിർമ്മാണ തൊഴിലാളി ബോർഡ് സമാന സ്വഭാവം ഇല്ലാത്ത ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ക്ഷേമനിധിയിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പരമ്പരാഗത തൊഴിൽ മേഖലകൾ തകർക്കുന്ന കേന്ദ്ര സംസ്ഥാന തൊഴിൽ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് സമരത്തിന് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി ഒ ബി സി ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ അജിരാജ് കുമാർ എൻ രാജേന്ദ്രബാബു, രാജേഷ് സഹദേവൻ, ജീവഹരി എന്നിവർ പങ്കെടുത്തു.

https://www.facebook.com/SanthigiriNews/videos/2698841033690092/

Related Articles

Back to top button