KeralaLatest

സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പച്ചക്കറി തൈ ഉൽപ്പാദിപ്പിക്കുന്ന പരിപാടി കഴക്കൂട്ടം കൃഷിഭവനിൽ മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഇവിടെ ഉദ്പ്പാദിപ്പിക്കുന്ന പച്ചക്കറി തൈകളാണ് കൃഷി ചെയ്യാൻ തക്ക വണ്ണം ഒരു ലക്ഷം ഗ്രോബാഗുകളിലാക്കി നഗരസഭ വീടുകളിലെത്തിച്ച് നൽകുക.

10 പച്ചക്കറി തൈകളും,10 ഗ്രോബാഗുകളും അടങ്ങിയ 1 യൂണിറ്റിന് 200 രൂപയാണ് സബ്‌സിഡിയോട് കൂടിയുള്ള വില.

മെയ് അവസാനത്തോട് കൂടി ഇവ വിതരണം ചെയ്ത് തുടങ്ങും.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 30 വർഷത്തോളം തരിശു ഭൂമിയായി കിടന്നിരുന്ന അമൃതാനന്ദമയി കൈമനം ആശ്രമത്തിലെ 4 ഹെക്ടർ സ്ഥലത്ത് നഗരസഭയും ആശ്രമവും സംയുക്തമായി കൃഷിയിറക്കുന്നതിനുള്ള നെൽ വിത്ത് മേയർ ആശ്രമം മാനേജർ സജിക്ക് കൈമാറി.

ആമ്പല്ലൂർ പാടശേഖര സംരക്ഷണ സമതി ഉൽപ്പാദിപ്പിച്ച ചമ്പ പച്ചരി സമിതി ഭാരവഹികൾ മേയർക്ക് നൽകി.

പച്ചക്കറി തൈ അടങ്ങിയ ഗ്രോബാഗ് യൂണിറ്റിനായി നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലെ growbag എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഒരു വാർഡിൽ ആയിരം ഗ്രോബാഗാണ് മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുക.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വഞ്ചിയൂർ പി.ബാബു, കൗൺസിലർ ബിന്ദു എസ്,കൃഷി ഓഫീസർമാരായ ദീപ,പ്രകാശ്, പാടശേഖര സംരക്ഷണ സമിതി പ്രസിഡന്റ് വിനോദ്‌കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button