IndiaKeralaLatest

ഗൗരിയമ്മയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ആള്‍ക്കൂട്ടത്തെ കുറിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കെ.ആര്‍. ഗൗരിയമ്മക്ക് അന്ത്യോപചാരമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടമുണ്ടായ സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങളോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരിയമ്മയെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന ധാരാളം ആളുകളുണ്ടെന്നും അതിനാലാണ് 300 പേര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ അവരുെട വികാരമനുസരിച്ച്‌ തള്ളിക്കയറിയിട്ടുണ്ടാകാമെന്നും മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശിക്കുമെന്നതിനാലാണ് ബലപ്രയോഗത്തിലൂടെആളുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തില്‍ ഒരാള്‍ മരിച്ചാല്‍ അവിടെ പങ്കെടുക്കാനാണ് 20 പേര്‍ എന്ന് ചുരുക്കിയത്. ഗൗരിയമ്മയുെട കാര്യത്തില്‍ അത് 20ല്‍ നില്‍ക്കില്ലെന്നത് മനസ്സിലാക്കിയതുകൊണ്ടാണ് 300 പേര്‍ക്ക് അനുമതി നല്‍കിയത്. ധാരാളം ആളുകളാണ് സ്വന്തം കുടുംബാംഗത്തെ പോലെ ഗൗരിയമ്മയെ കാണുന്നത്. അവര്‍ അവസാന ആദരവര്‍പ്പിക്കാന്‍ എത്തുകയെന്നത് നമ്മുടെ നാടിന്‍റെ ദീര്‍ഘകാലത്തെ സംസ്കാരത്തിനനുസരിച്ച്‌ ചെയ്തുവരുന്ന കാര്യമാണ്. അതിനാലാണ് 300 പേര്‍ക്ക് അനുമതി നല്‍കിയത്. അത് കഴിയാവുന്നത്ര പാലിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിച്ചു വന്നത്.
എന്നാല്‍, ആളുകള്‍ അവരുെട വികാരത്തിനനുസരിച്ച്‌ തള്ളിക്കയറിയിട്ടുണ്ടാകും. അവിടെ ബലപ്രയോഗത്തിലൂടെ ആളുകളെ നിയന്ത്രിച്ചാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതിനെതിരെ പറയും. അതിനാലാണ് പൊതുസാഹചര്യമനുസരിച്ചുള്ള നില ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button