പി. വി.എസ്
മലപ്പുറം :ബസ് വാടക കണ്ടെത്താൻ പ്രയാസമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ ഹിങ്കോളിയിലെ 44 യുവാക്കളെ നാട്ടിലെത്തിക്കാൻ യൂത്ത് കോൺഗ്രസിന്റെ സഹായം യുവാക്കളുടെ കൈവശമുള്ള തുകയുടെ ബാക്കി യൂത്ത് കോൺഗ്രസ് സന്നദ്ധ സംരഭമായ ‘യൂത്ത് കെയർ ‘ നൽകുമെന്ന് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ പറഞ്ഞു .
മാർക്കറ്റിങ്ങ് കമ്പനിയുടെ ട്രെയിനിങ്ങിനായി പോയ വിവിധ ജില്ലകളിലെ യുവാക്കളാണ് ലോക് ഡൗൺ കാരണം മഹാരാഷ്ട്രയിൽ കുടുങ്ങിയത് .രണ്ട് ബസുകളിലായി മടങ്ങാൻ ഒരുങ്ങുന്ന ഇവർക്ക് പാസുകൾ ലഭ്യമായെങ്കിലും ബസ് വാടകയിനത്തിൽ 2.35 ലക്ഷം രൂപ കണ്ടെത്താൻ കഴിയാത്ത വാർത്ത പത്രത്തിൽ വന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തത് .ഹൃദ്രോഹ ബാധിതനായ തൃശ്ശൂർ സ്വദേശിയും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബവും നന്ദേഡിൽ കുടുങ്ങിയ മറ്റൊരു കുടുംബവും ഇവർക്കൊപ്പം കേരളത്തിലേക്കുള്ള യാത്രയിൽ ചേരുന്നതാണ് .