KeralaLatestMalappuram
മരം വെട്ടുന്നതിനിടെ കമുക് വീണ് പ്രധാനാധ്യാപകന് മരിച്ചു
നെടുങ്കണ്ടം: മരം വെട്ടുന്നതിനിടെ കമുക് തലയില്‍ വീണ് പ്രധാനാധ്യാപകന് മരിച്ചു. നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ് (48) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ഇരട്ടയാറിലെ സ്ഥലത്ത് വീട് നിര്‍മ്മാണത്തിനായി ചുണ്ട പന മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. മുറിച്ച പന താഴേക്ക് വീഴുന്നതിനിടെ സമീപത്തുള്ള കമുകില്‍ തട്ടി കമുക് കടപുഴകി. ഈ കമുക് തലയില്‍ വീണാണ് മരണം സംഭവിച്ചത്.
അപകടമുണ്ടായ ഉടന്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു.