IndiaKeralaLatest

കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ ; എയിംസ് മേധാവി

“Manju”

ന്യൂഡല്‍ഹി : കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ബ്ലാക്ക് ഫംഗസ് എന്ന പൂപ്പല്‍ബാധ കോവിഡ് ബാധിതരില്‍ വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ. ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗബാധയല്ല. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാകകുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം.ബ്ലാക്ക് ഫംഗസ് ബാധ അവഗണിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ മുന്നറിയിപ്പ് നല്‍കി. കൊവിഡ് ബാധിതരിലും രോഗമുക്തി നേടിയവരിലും പ്രതിരോധ ശേഷി ദുര്‍ബലമായ അവസ്ഥയാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്.
മൂക്കില്‍ നിന്നും കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക, മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങില്‍ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം, പല്ലുവേദന, പല്ല് കൊഴിയല്‍, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവ ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്. പ്രമേഹ രോഗികളിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഫംഗസ് ഭീഷണിയുള്ളത്. പനി, ശ്വാസംമുട്ടല്‍, ചുമ, രക്തം ഛര്‍ദിക്കല്‍, കണ്ണ്, മൂക്ക് എന്നിവയക്ക് ചുറ്റും ചുവന്ന തടിപ്പും വേദനയും, മാനസിക നിലയില്‍ ഉണ്ടാകുന്ന മാറ്റം എന്നിവയാണ് ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍.
രണ്ടു തരത്തിലുള്ള ഫംഗസ് ബാധയാണ് പൊതുവെ കാണപ്പെടുന്നത്. മുഖം, തലച്ചോര്‍ എന്നിവിടങ്ങലില്‍ ബാധിക്കുന്നതാണ് ഒന്ന്. ശ്വാസകോശത്തെ ബാധിക്കുന്നതാണ് മറ്റൊന്ന് . ഫംഗസ് ബാധ തടയുക എന്നതു തന്നെയാണ് ഏര്‌റവും പ്രധാനപ്പെട്ട് കാര്യമെന്നും ഗുലേറിയ പറഞ്ഞു.

Related Articles

Back to top button