ErnakulamKeralaLatest

കൊച്ചിയില്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാ കേന്ദ്രം

“Manju”

കൊച്ചി:  രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തന സജ്ജമായി. അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ ഒരുക്കിയ താത്കാലിക ചികിത്സാ കേന്ദ്രത്തില്‍ ഇന്നുമുതല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആയിരം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബി.പി.സി.എല്‍ ന്റെ സഹകരണത്തോടെ പുരോഗമിക്കുന്നത്.

എറണാകുളത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ കിടക്കളുടെ എണ്ണം കൂട്ടാന്‍ ജില്ലാഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിച്ചത്.ഇതിന്റെ ഭാഗമായി അമ്ബലമുകളിലെ റിഫൈനറി സ്‌ക്കൂളില്‍ ഒരുക്കിയ താല്ക്കാലിക ചികിത്സാ കേന്ദ്രത്തില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കാനാണ് തീരുമാനിച്ചത്.ഇതിനു മുന്നോടിയായി
ആദ്യഘട്ടത്തില്‍ നൂറ് കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്.ഇന്നുമുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും.

ഞായറാഴ്ചയോടെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയി ഉയര്‍ത്തും. ചികിത്സാ കേന്ദ്രത്തിന് സമീപമുള്ള ബി.പി.സി.എല്‍ന്റെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും തടസമില്ലാത്ത ഓക്‌സിജന്‍ വിതരണം ഇവിടെ സാധ്യമാക്കും. ആയിരം ഓക്‌സിജന്‍ കിടക്കകളുമായി രാജ്യത്തെതന്നെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ ഉള്‍പ്പെടെ 480 പേരെ സേവനത്തിനായി വിന്യസിക്കും.അതേ സമയം കോവിഡ് ചികിത്സയ്ക്കായി നിലവില്‍, ജില്ലയില്‍ 2019 കിടക്കകള്‍ ഒഴിവുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Back to top button