KeralaLatest

കേന്ദ്രമന്ത്രിസഭാ പുന:സംഘടന മൂന്ന് മാസത്തിനകം

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി:- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത് എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടന സെപ്റ്റംബര്‍ മാസത്തോടെ നടക്കും. വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും അവര്‍ക്ക് നല്‍കിയ ലക്ഷ്യം പൂര്‍ത്തീകരിച്ചോ മുതലായ കാര്യങ്ങളുടെ പരിശോധന പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും ആഴ്ചകള്‍ക്കകം ആരംഭിക്കും. കാബിനറ്റില്‍ ചില മാറ്റങ്ങളെല്ലാം ഇതോടെ ഉണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ മുഖ്യ ഭരണകക്ഷിയായ ബിജെപി വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. കേരളത്തില്‍ നിന്ന് വി,മുരളീധരന് പുറമെ സുരേഷ് ഗോപി എം.പി മന്ത്രി സഭയിലെത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

Related Articles

Back to top button