India

കോവിഡ്; ഇന്ത്യ പോരാടി ജയിക്കും: പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : കൊറോണ വൈറസിനോട് നാം പോരാടി ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിഎം കിസാൻ പദ്ധതിയുടെ ഭാഗമായി കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസ് അദൃശ്യനായ ശത്രുവാണ്. യുദ്ധസമാനമായ സാഹചര്യത്തിലെന്ന പോലെയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗത്തോടും നാം പോരാടി ജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

100 വർഷങ്ങൾക്ക് ശേഷമാണ് ഒരു മഹാമാരി രാജ്യത്തെ പരീക്ഷിക്കുന്നത്. ഉറ്റവരെ നഷ്ടപ്പെടുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന അതേ വിഷമമാണ് താനും അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കാതെ ഏവരും മുന്നോട്ട് വരണം. ആളുകൾ മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്.

ആഭ്യന്തര ഉത്പാദനം, ഇറക്കുമതി എന്നിവയിലൂടെ രാജ്യത്ത് മരുന്നുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ഓക്‌സിജൻ പ്ലാന്റുകൾ കേന്ദ്രസർക്കാർ നിർമ്മിച്ചുവരികയാണ്. ഓക്‌സിജൻ പൂഴിത്തിവെയ്ക്കുന്നത് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അക്ഷയ ത്രിദീയ ദിനത്തിൽ 19,000 കോടി രൂപയോളം കർഷകരുടെ ബാങ്ക് അക്കൗണ്ടികളിലേക്ക് വിതരണം ചെയ്തു. പത്ത് കോടി കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. ആദ്യമായി പശ്ചിമ ബംഗാളിലെ ജനങ്ങളും പദ്ധതിയുടെ ഭാഗമായി എന്നതും അതിയായ സന്തോഷം നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Related Articles

Back to top button