IndiaKeralaLatest

ഇരട്ട വോട്ട് തടയാന്‍ കേന്ദ്ര സേനയെ വിന്യസിക്കണം; ഹൈക്കോടതി

“Manju”

കൊച്ചി: തിരഞ്ഞെടുപ്പ് ദിവസം തമിഴ്നാട് അതിര്‍ത്തികള്‍ അടയ്‌ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പോളിംഗ് ദിവസം അതിര്‍ത്തികള്‍ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും സി സി ടി വി സംവിധാനം ഒരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഇരട്ടവോട്ട് ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് അറിയിച്ചത്.
ഷാനിമോള്‍ ഉസ്‌മാന്‍ നല്‍കിയ ഹര്‍ജിയില്‍ ഇരട്ടവോട്ട് ആരോപണമുയര്‍ന്ന ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ആലപ്പുഴയില്‍ സെന്‍സിറ്റീവ് ആയ 46 ശതമാനം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഒരുക്കിയെന്ന് അറിയിച്ച കമ്മിഷന്‍, സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തില്‍ സ്വന്തം ചെലവില്‍ വീഡിയോ ചിത്രീകരിക്കാന്‍ അനുവദിക്കാന്‍ ആകില്ലെന്നും നിലപാടെടുത്തു.
തിരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി.

Related Articles

Back to top button