IndiaKeralaLatest

ചെല്ലാനത്തെ സ്ഥിതി അതീവ രൂക്ഷം; പ്രദേശം സന്ദര്‍ശിച്ച്‌ ഹൈബി ഈഡന്‍

“Manju”

Hibi Eden by MP visited chellanam
കൊച്ചി: കടലാക്രമണത്തെ തുടര്‍ന്ന്‍ ചെല്ലാനത്തെ സ്ഥിതി അതീവ രൂക്ഷമായി തുടരുന്നു. നിരവധി കോവിഡ് കേസുകള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് കടലാക്രമണം രൂക്ഷമാകുന്നത്. ഇത് പ്രദേശവാസികളെ കൂടുതല്‍ ദുരിതത്തിലാക്കും.
ജില്ലാ കളക്ടറോടൊപ്പം ഹൈബി ഈഡന്‍ എംപി പ്രദേശം സന്ദര്‍ശിച്ചു. വെള്ളം കയറുന്ന പ്രദേശങ്ങളില്‍ അടിയന്തിരമായി ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ ചെയ്ത് തീര്‍ക്കാന്‍ എംപി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മാറ്റി പാര്‍പ്പിക്കേണ്ടവരെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാറ്റി പാര്‍പ്പിക്കുവാനും ആവശ്യാനുസരണം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2019 ല്‍ എം.പിയായ നാള്‍ മുതല്‍ ചെല്ലാനത്തെ കടല്‍ ഭിത്തി സംബന്ധിച്ച്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതാണെന്ന് ഹൈബി പറഞ്ഞു. കേരള സര്‍ക്കാര്‍ അനുവദിച്ച തുക ടെണ്ടര്‍ ചെയ്യുന്നതിന് പോലും ഇത് വരെ സാധിച്ചിട്ടില്ല എന്നത് ഏറെ ദയനീയമാണ്. ഒരു ജനപ്രതിനിധിയ്ക്ക് ഒറ്റയ്ക്ക് ചെയ്ത് തീര്‍ക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മണ്ഡലത്തിലെ ആദ്യത്തെ പദ്ധതി ചെല്ലാനം തന്നെയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button