KeralaLatest

സുകൃതം 2024, ശാന്തിഗിരി ഗുരുമഹിമ സംസ്ഥാന തല ദ്വിദിന ക്യാമ്പ്

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗുരുമഹിമയുടെ നേതൃത്വത്തിൽ സംസ്ഥാനതല ദ്വിദിന ക്യാമ്പ് ‘സുകൃതം 2024’ സംഘടിപ്പിക്കുന്നു.
മെയ്‌ 11,12 തിയതികളിൽ ശാന്തിഗിരി ആശ്രമം തിരുവനന്തപുരം പോത്തൻകോട്,ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ കേരളത്തിലുടനീളമുള്ള ഗുരുമഹിമ പ്രവർത്തകർ പങ്കെടുക്കും.കുട്ടികളെ ശരിയായ ദിശാബോധത്തോടെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പിൽ ശാസ്ത്രം, സാമ്പത്തികം, ആത്മീയം, സ്വഭാവരൂപീകരണം തുടങ്ങി വിവിധ മേഖലകളെ കേന്ദ്രീകരിചുള്ള വർക്ക്‌ഷോപ്പുകൾ,ക്ലാസുകൾ,കലാ കായിക മത്സരങ്ങൾ ഉൾപെടുത്തിയിരിക്കുന്നു. ക്യാമ്പിനായി എത്തുന്ന എല്ലാ പ്രവർത്തകർക്കും ഉള്ള താമസസൗകര്യം സജ്ജീകരിച്ചതായി സംഘാടകർ അറിയിച്ചു.

Related Articles

Back to top button