LatestThiruvananthapuram

ഏറ്റവും കുറവ് സ്ത്രീകള്‍ ജോലിയ്ക്ക് പോകുന്നത് കേരളത്തില്‍

“Manju”

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കേരളത്തില്‍ ജോലിയ്ക്ക് പോകുന്നത് വെറും 29% സ്ത്രീകള്‍ മാത്രമാണെന്ന് കുടുബാരോഗ്യസര്‍വേയുടെ കണ്ടെത്തല്‍. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടിനും, കര്‍ണാടകയ്ക്കും, ആന്ധ്രയ്ക്കുമെല്ലാം പിറകിലാണ് കേരളമെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.

അയല്‍ സംസ്ഥാനങ്ങളിലെല്ലാം 40% സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ട്. ബീഹാറും ഉത്തര്‍ പ്രദേശും പോലുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലായിടത്തും സ്ത്രീകള്‍ തൊഴില്‍ രംഗത്ത് സജീവമാണ്. വിദ്യാഭ്യാസപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമായിരുന്നിട്ടും എന്തുകൊണ്ട് കേരളത്തില്‍ സ്ത്രീകള്‍ തൊഴിലെടുക്കുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സാമൂഹികപരമായും സാമ്പത്തികപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് കേരളീയ ജനത എന്നിട്ടും, സ്ത്രീകള്‍ക്ക് മാത്രം ഇപ്പോഴും ഇവിടെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ സാധിച്ചിട്ടില്ല.

സ്ത്രീ ശാക്തീകരണമെന്ന പേരില്‍ അനേകം പദ്ധതികളും മറ്റും നിലവിലുണ്ടെങ്കിലും ഇത് സ്ത്രീകള്‍ കൃത്യമായി വിനിയോഗിക്കുന്നില്ല. തൊഴിലിടങ്ങളിലെ ചൂഷണവും, അതിക്രമങ്ങളും അതിനൊരു പ്രധാന കാരണമാകുന്നുണ്ട്. തുല്യ വേതനം ലഭിക്കാത്തതും, മതങ്ങളുടെ അമിത കെട്ടുപാടുകളും പല സ്ത്രീകളെയും സാമൂഹികപരമായി ഉയര്‍ന്നുവരാന്‍ സമ്മതിക്കുന്നില്ല.

Related Articles

Back to top button