KeralaLatest

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാകുന്നു

“Manju”

166 പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങൾ ഇനി ആരോഗ്യ സൗഖ്യ കേന്ദ്രങ്ങൾ - LOCAL - MALAPPURAM | Kerala Kaumudi Online

മലപ്പുറം : ജില്ലയിൽ കുടുംബങ്ങളില്‍ നിന്നാരംഭിച്ച്‌ സമൂഹമാകെ ഉറപ്പാക്കുന്ന ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളായി മാറ്റുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 166 ഉപ കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ ശാക്തീകരിക്കുന്നത്. ഇതിനായി 6.63 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ജില്ലയിൽ ആദ്യ ഘട്ടത്തില്‍ 71 പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ഈ കേന്ദ്രങ്ങളില്‍ ഏഴ് ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മാസം തുടക്കമാകും. പിന്നീട് ജില്ലയിലെ 589 ആരോഗ്യ ഉപകേന്ദ്രങ്ങിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പി.വി.എസ്

Related Articles

Back to top button