KeralaLatest

ചാവക്കാട് കടല്‍ക്ഷോഭം

“Manju”

തൃശൂര്‍: കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തന്‍കടപ്പുറത്തും കടല്‍ ക്ഷോഭം രൂക്ഷം. കടപ്പുറം പഞ്ചായത്തില്‍ അഴിമുഖം മുതല്‍ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ തീരമേഖലയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കടപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഇവര്‍ക്കുള്ള ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. പുത്തന്‍കടപ്പുറം മേഖലയില്‍ കടലേറ്റം ഉണ്ടെങ്കിലും നിലവില്‍ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമില്ല. അത്യാവശ്യ ഘട്ടം വന്നാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു.

Related Articles

Back to top button