ശ്രീജ.എസ്
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെത് നയപരമായ തീരുമാനമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് വിനോദ് ചന്ദ്രന്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നും ലേല നടപടികള്‍ സുതാര്യമല്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹതയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.