IndiaKeralaLatest

പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍

“Manju”

 

ന്യൂഡല്‍ഹി : കോവിഡിന് പ്ലാസ്മ ചികിത്സ ഫലപ്രദമല്ലെന്നു ഐസിഎംആര്‍. രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കിയിരുന്നത്.
ഇത് രോഗം കുറയാനോ മരണം തടയാനോ ഫലപ്രദമല്ലെന്നാണ്‌ വിലയിരുത്തല്‍. പ്ലാസ്മാ തെറാപ്പിക്കെതിരെ ചില ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.സി.എം.ആറിനും എയിംസ് ഡയറക്ടര്‍ക്കും കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്മ തെറാപ്പി ഇനി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാര്‍ഗരേഖ ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറക്കുമെന്നാണ് സൂചന.

Related Articles

Back to top button