IndiaKeralaLatest

ലോകാരോഗ്യ സംഘടന കുവൈത്തില്‍ ഓഫീസ് തുറക്കും

“Manju”

കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ സ്ഥിരം ഒാഫിസ് വൈകാതെ തുറക്കും. ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് അറിയിച്ചതാണിത്. തയാറെടുപ്പുകളുമായി മുന്നോട്ടുപോകുകയാണ്. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ കുവൈത്തിെന്‍റ സഹകരണം വ്യക്തമാക്കുന്ന പേജ് അനുവദിച്ചത് സന്തോഷകരമാണ്.
1960ല്‍ അംഗത്വം നേടി ആറുപതിറ്റാണ്ട് പിന്നിടുേമ്ബാള്‍ ലോകാരോഗ്യ സംഘടനയുമായുള്ള കുവൈത്തിെന്‍റ ഉറച്ച ബന്ധത്തില്‍ അഭിമാനമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് പറഞ്ഞു.
ലോകത്തെല്ലായിടത്തും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെയും യമന്‍, സിറിയ, ലബനാന്‍, ആഫ്രിക എന്നിവിടങ്ങളിലെ സംഘര്‍ഷ ബാധിതരെയും സഹായിക്കാനുള്ള കുവൈത്തിെന്‍റ ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഡബ്ല്യു.എച്ച്‌.ഒ വെബ്സൈറ്റിലെ കുവൈത്ത് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആരോഗ്യസുരക്ഷാരംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കുവൈത്തുമായി കൈകോര്‍ക്കുമെന്ന് ഡബ്ല്യു.എച്ച്‌.ഒ വ്യക്തമാക്കിയിരുന്നു.ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന 20 രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തുണ്ട്. സംഘടനയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം കുവൈത്ത് 40 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയിരുന്നു.

Related Articles

Back to top button