InternationalLatest

യുക്രെയ്‌ന്റെ ഒഡേസിയ വ്യോമതാവളം തകര്‍ത്ത് റഷ്യ

“Manju”

യുക്രെയ്‌ന്റെ ഒഡേസിയ വ്യോമതാവളം തകര്‍ത്ത് റഷ്യ.റഷ്യക്കെതിരെ കൂടുതല്‍ ആയുധങ്ങളും മിസൈലുകളും സംഘടിപ്പിക്കാന്‍ സെലന്‍സ്‌കി തീരുമാനിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.

ഒരു ദിവസം മുന്നേയാണ് യുക്രെയ്ന്‍ അമേരിക്ക നല്‍കിയ ഹാര്‍പ്പൂണ്‍ മിസൈലുകളുപയോഗിച്ച്‌ റഷ്യയുടെ ചെറുയുദ്ധകപ്പല്‍ തകര്‍ത്തത്. റഷ്യ മുന്നേറിക്കൊണ്ടിരിക്കുന്ന കരിങ്കടല്‍ മേഖലയിലെ ഒഡേസിയ പ്രവിശ്യാ നഗരത്തെ തകര്‍ത്തെറിയാനാണ് നീക്കം. ബാസ്റ്റണ്‍ മിസൈലുകള്‍ ഉപയോഗിച്ച്‌ ആര്‍ട്ടിസിസ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണം നടന്നത്. വ്യോമതാവളത്തിന്റെ കണ്‍ട്രോള്‍ സ്‌റ്റേഷന്‍ തകര്‍ത്ത മിസൈലുകള്‍ റണ്‍വേയും തകര്‍ത്തു.

Related Articles

Back to top button