IndiaLatest

കോണ്‍ഗ്രസില്‍ വനിതാ നേതാക്കളെ നിയമിക്കാന്‍ നീക്കം

“Manju”

ശ്രീജ.എസ്

ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപി വളര്‍ച്ച തടയുന്നതിനും സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടുന്നതിനും പുതിയ നീക്കവുമായി തെലങ്കാന കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രധാന സ്ഥാനങ്ങളില്‍ വനിതാ നേതാക്കളെ നിയമിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ജെ. ഗീതാ റെഡ്ഡി, ഡി. അനസൂയ, കൊണ്ട സുരേഖ, നെരെല്ല ശാരദ, ഇന്ദിര ശോഭന്‍, ഉസ്മ ഷക്കീര്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡിയുടെ ഭാര്യ പത്മാവതി റെഡ്ഡി എന്നിവര്‍ക്കാണ് പ്രധാന സ്ഥാനം നല്‍കുക. രാഹുല്‍ ഗാന്ധി ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. വിവിധ കമ്മറ്റികളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഈ നേതാക്കളെ തെരഞ്ഞെടുക്കും. ഇവരില്‍ ഒരാളെ സംസ്ഥാന ഉപാദ്ധ്യക്ഷയാക്കുകയും ചെയ്യുാന്‍ തീരുമാനമുണ്ട്.

 

Related Articles

Back to top button